Connect with us

Community

ഈദ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഐ സി സി ഈദ് ബസാര്‍ മെഹന്ദി നൈറ്റ്

Published

on


ദോഹ: ഈദ് ബസാര്‍ ആന്റ് മെഹന്ദി നൈറ്റോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഈദ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ആഘോഷം ഉദ്ഘാടനം ചെയ്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഐ സി സി അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ സതീഷ് പിള്ള, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി മുന്‍ പ്രസിഡന്റ് പി എന്‍ ബാബു രാജന്‍, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ഐ സി സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏപ്രില്‍ 8 തിങ്കളാഴ്ച വൈകുന്നേരം ആറു മുതല്‍ രാത്രി 10 വരെ ആഘോഷം തുടരും. ഒപ്പം കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും ഈദിന്റെ ആഘോഷം അനുഭവിക്കാനും അവസരമൊരുക്കുന്നു.

കരകൗശലവസ്തുക്കള്‍, തുകല്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, റെഡിമെയ്ഡ് ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍, രുചികരമായ ഇന്ത്യന്‍ ഭക്ഷണം എന്നിവയുടെ സ്റ്റാളുകള്‍ ഈദ് ബസാറില്‍ ഒരുക്കിയിട്ടുണ്ട്.

ഷോപ്പിംഗ് ആഹ്ലാദങ്ങള്‍ക്ക് പുറമേ തത്സമയ മൈലാഞ്ചി സ്റ്റേഷനുകളും ബസാര്‍ അവതരിപ്പിക്കുന്നു.


error: Content is protected !!