Community
ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ച സുഹൈലയെ ഖബറടക്കി
മക്ക: ഉംറ നിര്‍വഹിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച കണ്ണൂര്‍ മയ്യില്‍ കുറ്റിയാട്ടൂര്‍ പടിഞ്ഞാറെ കണിയാങ്കണ്ടി സുഹൈല (25)യുടെ മൃതദേഹം ജന്നത്തുല്‍ മഅല ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഖത്തറിലെ പണ്ഡിതന്‍ ഹാഫിദ് ശറഫുദ്ദീന്‍ സഖാഫിയുടെ ഭാര്യയാണ് സുഹൈല.
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ സുഹൈല ഖത്തറിലെ അറഫാത്ത് ഗ്രൂപ്പ് വഴിയാണ് ഉംറക്ക് പോയത്.
മക്കള്‍: റഹ്‌മത്ത്, മുഹമ്മദ്. പിതാവ്: അബ്ദുറഹ്‌മാന്‍, മാതാവ്: കുഞ്ഞാമിന.