പുതുവത്സരം ആഘോഷിക്കാന്‍ ലുസൈലില്‍ എത്തിയത് മൂന്നു ലക്ഷം പേര്‍

Web Desk
1 Min Read

ദോഹ: ലുസൈല്‍ സിറ്റിയില്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തിയത് മൂന്നുലക്ഷം സന്ദര്‍ശകര്‍. പ്രധാന പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഖത്തറിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന ഖ്യാതി ലുസൈല്‍ ഉറപ്പിച്ചു.

city exchange

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലുസൈല്‍ ബൊളിവാര്‍ഡ് ശ്രദ്ധാകേന്ദ്രമായി മാറി. തദ്ദേശീയരെയും താമസക്കാരെയും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും ആഘോഷങ്ങള്‍ക്കായി ലുസൈല്‍ സ്വാഗതം ചെയ്തു.

വൈകുന്നേരം ആറു മണിക്ക് ലേസര്‍ ഷോയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സ്റ്റേജ് പ്രകടനങ്ങളും അരങ്ങേറി.

രാത്രി 10 മണിക്ക് ഡി ജെ എം കെയുടെയും ഡ്രമ്മര്‍ ക്രിസ്റ്റീനയുടെയും മികച്ച പ്രകടനമാണ് കാഴ്ചക്കാര്‍ ആസ്വദിച്ചത്.

- Advertisement -
Ad image

അര്‍ദ്ധരാത്രി പടക്കങ്ങളും പൈറോഡ്രോണുകളും ലുസൈലിന്റെ ആകാശത്തെ പ്രകാശിപ്പിച്ചു.

സന്ദര്‍ശകര്‍ക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കി ദോഹ മെട്രോയും ലുസൈല്‍ ട്രാമും തങ്ങളുടെ സേവനങ്ങള്‍ പുലര്‍ച്ചെ രണ്ടു മണി വരെ നീട്ടിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!