ഖത്തര്‍ ലോകചാംപ്യന്മാരെ കാത്തിരിക്കുന്നത് 42 മില്യന്‍ ഡോളര്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ സമ്മാനത്തുക പ്രഖ്യാപിച്ചു. ലോകചാംപ്യന്‍മാരാകുന്ന ടീമിന് 42 മില്യന്‍ ഡോളര്‍ (ഏകദേശം 319 കോടി രൂപ) ആണ് സമ്മാനത്തുക.
റണ്ണേഴ്സ് അപ്പിന് 30 മില്യണ്‍ ഡോളര്‍ (ഏകദേശം 227 കോടി രൂപ) ആണ് ലഭിക്കുക

city exchange

മൂന്നാം സ്ഥാനക്കാര്‍ക്ക് 27 മില്യണ്‍ ഡോളറും (205 കോടി രൂപ) നാലാം സ്ഥാനക്കാര്‍ക്ക് 25 മില്യണ്‍ ഡോളറുമാണ് (189 കോടി രൂപ) സമ്മാനമായി ലഭിക്കാന്‍ പോവുന്നത്.

അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതമാണ് ലഭിക്കുക. ഇതിനെല്ലാം പുറമെ ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമിനും 11 കോടി രൂപയും സമ്മാനമായി ലഭിക്കും.

- Advertisement -
Ad image

ഒന്‍പത് മുതല്‍ 16 വരെ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 98 കോടി രൂപ വീതമാണ് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ കാലിടറി വീഴുന്ന ടീമുകള്‍ക്കും സമ്മാനത്തുക ലഭിക്കും. അവസാന 16ലേക്ക് എത്താന്‍ കഴിയാതെ പോകുന്ന ടീമുകള്‍ക്ക് 68 കോടി രൂപയോളമാണ് ലഭിക്കുന്നത്.

അയ്യായിരം കോടി രൂപയോളമാണ് ഖത്തര്‍ ലോകകപ്പിലൂടെ ഫിഫ വരുമാനമായി ലക്ഷ്യമിടുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!