ഓണത്തെ വരവേല്‍ക്കാനൊരുങ്ങി നോട്ട്ബുക്ക് റസ്‌റ്റോറന്റ്

Web Desk
1 Min Read

ദോഹ: മലയാളിയുടെ സ്വന്തം ആഘോഷമായ ഓണനാളിനെ വിഭവസമൃദ്ധമായ സദ്യ ഒരുക്കി വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് ഖത്തറിലെ മലയാളികളുടെ ഇഷ്ടരുചി കേന്ദ്രമായ നോട്ട്ബുക്ക് റസ്‌റ്റോറന്റ്.

city exchange

ആഗസ്ത് 29ന് തിരുവോണനാളില്‍ കാലത്ത് 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെ റസ്‌റ്റോറന്റില്‍ നിന്നും ഓണസദ്യ വിതരണം ചെയ്യുമെന്ന് ജനറല്‍ മാനേജര്‍ അശ്ക്കര്‍ ആഗോളവാര്‍ത്തയോട് പറഞ്ഞു.

24തരം വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വാഴയിലയില്‍ വിളമ്പുന്ന സദ്യയില്‍ ഡ്രൈവ്ത്രൂ വഴിയും കൂപ്പണ്‍ എടുക്കുന്നതിന്റെ ക്രമപ്രകാരവും ഹോട്ടലില്‍ നിന്നുതന്നെ കഴിക്കുവാനും സൗകര്യമുണ്ടാകും.

- Advertisement -
Ad image

മലയാളികള്‍ മാത്രമല്ല വടക്കേ ഇന്ത്യക്കാരും തമിഴരുമെല്ലാം ഓണസദ്യയുടെ രുചി ഇഷ്ടപ്പെടുന്നവരും ഇതിനായി റസ്റ്റോറന്റില്‍ എത്താറുമുണ്ട്. കൃത്യമായും കാര്യക്ഷമമായും സദ്യ ഒരുക്കി വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നോട്ട്ബുക്കില്‍ പുരോഗമിക്കുന്നതായി അശ്ക്കര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!