

പയ്യന്നൂര്‍: തങ്ങളിലേല്പിച്ച മഹത്തായ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഒരിക്കലും കൈവിടാതെ കാത്തു സൂക്ഷിക്കണമെന്ന് പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ പൊലീസ് ഓഫീസര്‍ മെല്വിന് ജോസ്. ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്ക്കൂളില്‍ സംഘടിപ്പിച്ച ഇന്വെസ്റ്റിറ്റിയൂച്ചര് (നിക്ഷേപ) ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ആശംസകള്‍ നേര്‍ന്നു പ്രിന്‍സിപ്പല്‍ ടി പി സുരേഷ് പൊതുവാള് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്സിപ്പാല് കെ പി ദിവ്യ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥി മെല്വിന് ജോസിനെ മെമ്മന്ന്റോ നല്കി ആദരിച്ചു.


മുഹമ്മദ് തുഫൈല്‍ (ഹെഡ് പ്രിഫെക്റ്റ് ബോയ്) ആതിഫ അമീറുദീന്‍ (ഗേള്‍), ഷാന്‍ മുഹമ്മദ് (ബോയ് ഡെപ്യൂട്ടി), ഫാത്തിമ അമാനി അഷ്റഫ് (ഗേള്‍ ഡെപ്യൂട്ടി), ആരോമല്‍ ലതീഷ് (ഡിസിപ്ലിനറി), തസീം അബ്ദുല്ല (ചാപ്പല്‍ പ്രിഫെക്റ്റ്), റിഹാന് അബ്ദുല്‍ അസീസ് (സ്പോര്‍ട്ട്സ്), ഹാദി ഉബൈദ് (മെസ്), ഹൗസുകളിലെ ഷക്കീബ് ഹുസ്സയിന് ബുജൈര്‍ (സഫയര്‍), നിവേദ്യ (ടോപാസ്), ഫര്‍ഹാ ഫാത്തിമ (അമേത്തിയസ്റ്റ്), അനസ് അബ്ദുല്‍ റസാഖ് (റൂബി) എന്നിവര്‍ക്ക് ഓഫീസര്‍ മെഡലുകളും പതാകയും നല്കി.
സതീശന് മാസ്റ്റര്‍, ശരണ്യ ടീച്ചര്‍ നിവേദ്യ, ഫാത്തിമ ഫര്‍ഹ തുടങ്ങിയവര്‍ നേതൃത്വം നല്കി.

