

ആലുവ: പുതുവത്സര സമ്മാനമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറി പഞ്ചായത്ത് ജീവനക്കാര്‍ക്കും അനുബന്ധ ഓഫീസുകളിലെയും ജീവനക്കാര്‍ക്കുമായി അക്ഷരക്കൂട് പദ്ധതി ആരംഭിച്ചു.

ജീവനക്കാരുടെ പുസ്തക വായനയും സര്‍ഗ്ഗവാസനകളും പരിപോഷിപ്പിക്കാനും ജീവനക്കാരുടെ ജോലി ഭാരം മൂലമുള്ള സ്‌ട്രെസ്സ് മാറ്റുന്നതിനും വേണ്ടി പഞ്ചായത്ത് ലൈബ്രറിയുടെ പുസ്തകങ്ങള്‍ പഞ്ചായത്തില്‍ തന്നെ ലഭ്യമാക്കുന്നതാണ് അക്ഷരക്കൂട് പദ്ധതി.

പഞ്ചായത്ത് ഓഫീസില്‍ തന്നെ പുസ്തകങ്ങള്‍ ലഭിക്കുന്ന ഈ പദ്ധതി പഞ്ചായത്ത് ഓഫീസിലെയും അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവന്‍, എന്‍ജിനീയറിങ് ഓഫീസ്, തൊഴിലുറപ്പ് ഓഫീസ്, വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളിലെ
ജീവനക്കാര്‍ക്കാണ് ലൈബ്രറി പുസ്തകം ലഭ്യമാക്കുന്നത്. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രത്യേകം ഷെല്‍ഫ് സ്ഥാപിച്ചാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ എഫ് ഐ ടിയാണ് ലൈബ്രറി സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ഷെല്‍ഫ് സൗജന്യമായി നല്‍കിയത്.
അക്ഷരക്കൂട് പദ്ധതി പ്രശസ്ത എഴുത്തുകാരന്‍ വേണു വി ദേശം ഉദ്ഘാടനം ചെയ്തു.
എഫ് ഐ ടി എം ഡി അഫ്‌സല്‍ അലി ജീവനക്കാര്‍ക്കുളള അംഗത്വ വിതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, പഞ്ചായത്ത് സെക്രട്ടറി പി കെ മഹേഷ് കുമാര്‍, പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ലീന എസ്, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ സീന കെ എസ്, അംഗങ്ങളായ ഷെമീര്‍ ലാല, സബിത സുബൈര്‍, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, ലൈബ്രേറിയന്‍ സുനില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

