Connect with us

Entertainment

വമ്പന്‍ ഇന്ത്യന്‍ ചിത്രങ്ങളെ മറികടന്ന് ഐഎംഡിബിയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ‘ഐഡന്റിറ്റി’ ഒന്നാമത്; നാളെ മുതല്‍ പ്രദര്‍ശനത്തിന്

Published

on


കൊച്ചി: ‘ഫോറന്‍സിക്’ എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് നാളെ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ പ്രമുഖ സിനിമ വെബ്‌സൈറ്റ് ആയ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ‘ഐഡന്റിറ്റി’. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

രാംചരണിനെ നായകനാക്കി ഷങ്കര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ഗെയിം ചേഞ്ചറിനേയും മറികടന്നാണ് ഐഡന്റിറ്റി ആദ്യ സ്ഥാനത്തെത്തിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗെയിം ചേഞ്ചറുള്ളത്. ആസിഫ് അലി സിനിമയായ രേഖാചിത്രവും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറാം സ്ഥാനത്താണ് രേഖാചിത്രമുള്ളത്. അജിത് നായകനാകുന്ന വിടാമുയര്‍ച്ചി, നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന ഡാകു മഹാരാജ് എന്നീ സിനിമകളാണ് ലിസ്റ്റില്‍ ഇടംപിടിച്ച തമിഴ്, തെലുങ്ക് സിനിമകള്‍.

ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരണ്‍ ശങ്കര്‍ എന്ന സ്‌കെച്ച് ആര്‍ട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

ഐഡന്റിറ്റിയുടെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയില്‍ തിയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വി എഫ് എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡി ഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!