Connect with us

Entertainment

‘എ ഡ്രമാറ്റിക്ക് ഡെത്ത്’ വീഡിയോ ഗാനം

Published

on


കൊച്ചി: ‘കാപ്പിരി തുരുത്ത്’ എന്ന ചിത്രത്തിന് ശേഷം സഹീര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എ ഡ്രമാറ്റിക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. സുരേഷ് പാറപ്രം എഴുതിയ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകര്‍ന്ന് അനോജ് കെ സാജന്‍ ആലപിച്ച ‘നീര്‍ പൊഴിയും പൂവിതളില്‍’എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

എസ് ആന്റ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ കെ സാജന്‍ അബ്ദുല്‍ സഹീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘എ ഡ്രമാറ്റിക്ക് ഡെത്ത്’ മെയ് രണ്ടിന്
പ്രദര്‍ശനത്തിനെത്തും.

നാടകത്തിലൂടെ സിനിമയില്‍ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപന്‍, ഷൈലജ പി അമ്പു, ശാരദ കുഞ്ഞുമോന്‍, ഷാനവാസ്, രോഹിത്, പ്രേംദാസ്, ബിനു പത്മനാഭന്‍, സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം, ധ്വനി എന്നിവരോടൊപ്പം കെ കെ സാജനും പ്രധാന കഥാപാത്രത്തിലെത്തുന്നു.

നിസ്സാര്‍ ജമീല്‍, ജയചന്ദ്രന്‍, റഫീക്ക് ചൊക്ലി,മ ഞ്ജു, വിദ്യ മുകുന്ദന്‍, അനൂജ് കെ സാജന്‍ തുടങ്ങിയവരും വേഷമിടുന്നു.

നൂറുദ്ദീന്‍ ബാവ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
സുരേഷ് പാറപ്രം, വിജേഷ് കെ വി എന്നിവരുടെ വരികള്‍ക്ക് അനശ്വര സംഗീത സംവിധായകന്‍ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തില്‍ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജന്‍, വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകര്‍.

പശ്ചാത്തല സംഗീതം- മധു പോള്‍, കല- മനു പെരുന്ന, ഗ്രാഫിക്‌സ്- സമീര്‍ ലാഹിര്‍, ചമയം- പട്ടണം ഷാ, വസ്ത്രാലങ്കാരം- പി പി ജോയ്,
അശോകന്‍ തേവയ്ക്കല്‍, സ്റ്റില്‍സ്- സാബു ഏഴിക്കര, പരസ്യകല- സജീഷ് എം ഡിസൈന്‍, എഡിറ്റിങ്- അബു താഹിര്‍, സൗണ്ട് ഡിസൈനിംഗ്- എസ് രാധാകൃഷ്ണന്‍, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപാലക്യഷ്ണന്‍, സഹസംവിധാനം- സജീവ് ജി, ജാവേദ് അസ്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഹരി വെഞ്ഞാറമൂട്, പ്രൊജക്ട് ഡിസൈനര്‍- മാല്‍ക്കോംസ്, ഖാലിദ് ഗാനം, തിയേറ്റര്‍ സ്‌കച്ചസ്- മണിയപ്പന്‍ ആറന്മുള, മീഡിയ പ്രമോഷന്‍- സുനിത സുനില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


error: Content is protected !!