ധ്യാന്‍ നായകനാകുന്ന ത്രീ ഡി ചിത്രം 11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Web Desk
2 Min Read

തിരുവനന്തപുരം: ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11ന് പകല്‍ 11:11ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്തു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്.

city exchange

പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ്, ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഒ, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍, ഫാന്റസി, മിസ്റ്ററി ജോണറിലാണ് അവതരിപ്പിക്കുന്നത്.

ധ്യാനിനു പുറമെ ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സാജു നവോദയ, നോബി, സുധീര്‍ പറവൂര്‍, ശിവജി ഗുരുവായൂര്‍, അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, ദിനേശ് പണിക്കര്‍, ശരത്, കൊല്ലം ഷാ, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, സജി എസ് മംഗലത്ത്, മാസ്റ്റര്‍ ആദി സജി സുരേന്ദ്രന്‍, അഖില്‍ സജി, ബിച്ചാള്‍ മുഹമ്മദ്, ബിനുദേവ്, വിനോദ് ബി വിജയ്, മറീന മൈക്കിള്‍, ധന്യ മേരി വര്‍ഗ്ഗീസ്, അഞ്ജന അപ്പുക്കുട്ടന്‍, രശ്മി അനില്‍, പ്രതിഭാ പ്രതാപ്, രാജേശ്വരി, സരിത കുക്കു, യാമി സോന, ബേബി ഇഷ മുജീബ്, ബേബി അനുഗ്രഹ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നു.

- Advertisement -
Ad image

ബാനര്‍- വണ്‍ ലെവന്‍ സ്റ്റുഡിയോസ്, കഥ, സംവിധാനം- മഹേഷ് കേശവ്, സജി എസ് മംഗലത്ത്, ഛായാഗ്രഹണം- പ്രിജിത്ത് എസ് ബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനില്‍ മേടയില്‍, എഡിറ്റിംഗ്- സോബിന്‍ കെ സോമന്‍, ത്രീഡി സ്റ്റീരിയോഗ്രാഫി- ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഒ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍, ബാക്ക് ഗ്രൗണ്ട് സ്‌കോര്‍- രഞ്ജിത്ത് മേലേപ്പാട്ട്, എസ് എഫ് എക്‌സ്- അരുണ്‍ വര്‍മ്മ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്- ബിച്ചാള്‍ മുഹമ്മദ്, അനീസ് ബഷീര്‍, കണ്‍സെപ്റ്റ് ആര്‍ട്ട്- ആര്‍ കെ, സംഗീതം- അനന്തു, സിനാരിയോ- മിഥുന്‍ മോഹന്‍ദാസ്, നിധിന്‍ നടുപ്പറമ്പന്‍, വി എഫ് എക്‌സ്- മൂവിലാന്റ്, ഡി ഐ- ചിത്രാഞ്ജലി, പ്രൊഡക്ഷന്‍ മാനേജര്‍- സജി മെറിലാന്റ്, കല- സജി, ചമയം- സന്തോഷ് വെണ്‍പകല്‍, കൃഷ്ണന്‍ പെരുമ്പാവൂര്‍, കോസ്റ്റ്യും- ജതിന്‍ പി മാത്യു, കോറിയോഗ്രാഫി- വിനു മാസ്റ്റര്‍, ആക്ഷന്‍സ്- ബ്രൂസ്ലി രാജേഷ്, സ്റ്റില്‍സ് ബൈജു രാമപുരം, ഡിസൈന്‍സ്- നിഖില്‍, പി ആര്‍ ഓ- അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!