

ദോഹ: ഖത്തറില്‍ നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വ്യക്തികളെ പിടികൂടിയ ഓപ്പറേഷന്റെ തത്സമയ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പങ്കിട്ടു.

കുറ്റകൃത്യത്തിന് വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ മന്ത്രാലയം അറിയിച്ചു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാജ്യം വിടാന്‍ പോകുന്നവരെ അധികൃതര്‍ തിരിച്ചറിഞ്ഞതും പിടികൂടിയതും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

സ്വര്‍ണത്തിന്റെ നിരവധി ഭാഗങ്ങള്‍ പ്രതികളില്‍ നിന്നും അധികൃതര്‍ പിടിച്ചെടുക്കുന്നതും കാണാം. ഓപ്പറേഷനില്‍ പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു.
