മുഹറഖില്‍ ശുചീകരണത്തൊഴിലാളി മാന്‍ഹോളില്‍ കുടുങ്ങി മരിച്ചു

Web Desk
0 Min Read

മനാമ:ബഹ്റൈനില്‍ മലിനജല കുഴല്‍ ശുചീകരണത്തിന് മാന്‍ഹോളിലിറങ്ങിയ പ്രവാസി തൊഴിലാളി മരിച്ചു. 36 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെടുത്തത്.ബംഗ്ലാദേശ് സ്വദേശിയായ 33കാരന്‍ അസലം മൊണ്ടോള്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മുഹറഖില്‍ അറ്റകുറ്റപ്പണിക്കിടെ പൈപ്പ് പൊട്ടി മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!