Latest News
എം.ഡി.എഫ് പ്രസിഡന്റിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായി പരാതി
കോഴിക്കോട്: മലബാര്‍ ഡവലപ്പെന്റ് ഫോറം പ്രസിഡന്റ്
കെ.എം ബഷീറിന്റെ വീട്ടില്‍ ഒരുസംഘം അതിക്രമിച്ച് കയറി
അക്രമത്തിന് ശ്രമിച്ചതായി പരാതി. എം.ഡി.എഫ് (യു. എ നസീ
ര്‍ വിഭാഗം) ഭാരവാഹികളായഅബ്ദുറഹിമാന്‍ എടക്കുനി, സ
ന്തോഷ് വടകര, പ്രിഥ്വിരാജ് എന്നിവര്‍ക്കെതിരേയാണ് കെ.എം
ബഷീര്‍ പന്നിയങ്കര പൊലിസില്‍ പരാതി നല്‍കിയത്.


കഴിഞ്ഞ ദിവസം രാവിലെ പന്നിയങ്കര സ്റ്റാര്‍ ടൈല്‍ഫാക്ടറിക്ക് സമീപത്തെ നൈറാ
സ് വില്ല എന്ന തന്റെ വസതിയില്‍ എത്തിയ സംഘം ഭാര്യയെ
യും കുട്ടികളെയും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറ
യുന്നു. പരാതിയില്‍ കേസെടുത്തതായി പന്നിയങ്കര പൊലി
സ് അറിയിച്ചു.

കെ.എം ബഷീര്‍ ചെയര്‍മാനായ മലബാര്‍ ഡ
വലപ്‌മെന്റ് ഫോറത്തിന്റെ ഭാരവാഹികളായിരുന്ന ഇവര്‍ പി
ന്നീട് സംഘടനയില്‍ നിന്ന് പുറത്തുപോയി എം.ഡി.എഫ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.


