തുഹ്ഫ മിഷന്‍ സഹാബ വാഫി കോളേജിലേക്ക് അമൂല്യ ഗ്രന്ഥങ്ങള്‍ നല്കി

Web Desk
1 Min Read

fa mis

പയ്യന്നൂര്‍: അബൂദാബി ആസ്ഥാനമായുള്ള തുഹ്ഫ മിഷന്‍ സഹാബ ഇസ്‌ലാമിക് അക്കാദമി എട്ടിക്കുളം വാഫി കോളേജ് പുനര്‍ നാമകരണം ചെയ്ത പി കെ പി അബ്ദുല്‍ സലാം മൗലവി ഗ്രന്ഥാലത്തിലേക്ക് ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്ന വിശ്വഗ്രന്ഥം ഉള്‍പ്പെടെ ഈയ്യിടെ പ്രകാശനം ചെയ്ത 1921- 2021 കേരള മുസ്‌ലിംകള്‍- നൂറ്റാണ്ടിന്റെ ചരിത്രം, തുഹ്ഫ കൈ പുസ്തകം, ശൈഖ് സായിദ് ചരിത്രം, ചരിത്രമുറങ്ങുന്ന പൊന്നാനി, നിലാ ത്തുള്ളികളുടെ പുരാവൃത്തം എന്നീ ഗ്രന്ഥങ്ങള്‍ കൈമാറി.

city exchange

എട്ടിക്കുളം ശറഫുല്‍ ഇസ്‌ലാം മദ്‌റസ അങ്കണത്തില്‍ സംഘടിപ്പിച്ച ശൈഖുനാ ഉസ്താദ് പി കെ പി അബ്ദുല്‍ സലാം അനുസ്മരണവും മീലാദ് സമ്മേളവും പരിപാടിയില്‍ തുഹ്ഫ മിഷന്‍ ജനറല്‍ കണ്‍വീനര്‍ കരപ്പാത്ത് ഉസ്മാന്‍, കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ രാമന്തളി, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എ എം ഹസ്സന്‍, പി പി സുലൈമാന്‍ ഹാജി എന്നിവരുടെ സാന്നിധ്യത്തില്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ ഗ്രന്ഥങ്ങള്‍ പ്രിന്‍സിപ്പാളിനെ ഏല്‍പിച്ചു.

ചടങ്ങില്‍ എസ് എം എഫ് ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ ബാഖി, എട്ടിക്കുളം മുസ്‌ലിം ജമാഅത്ത് ഖത്തീബ് ഹുസൈന്‍ ഫൈസി ഇര്‍ഫാനി, ജാമിഅ അസ്സഅദിയ്യ മുദരിസ് അബ്ദുല്‍ ഫത്താഹ് ദാരിമി, ഒ പി അബ്ദുറഹിമാന്‍ മൗലവി, ജമാഅത്ത് പ്രസിഡണ്ട് എ കെ അബ്ദുസ്സലാം ഹാജ, ജനറല്‍ സെക്രട്ടറി ഷരീഫ, സെക്രട്ടറിമാരായ ഉമ്മര്‍ കണ്ടത്തില്‍, വി വി ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!