അല്‍മവാസിം ഡിബേറ്റ്: ദാറുല്‍ ഹുദ ചാമ്പ്യന്‍മാര്‍

Web Desk
1 Min Read

തിരൂരങ്ങാടി: ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മവാസിം ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അറബിക് ഡിബേറ്റ് ക്ലബ്ബും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി നടത്തുന്ന അല്‍ മവാസിം ആള്‍ കേരള അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സമാപിച്ചു.

city exchange

ദാറുല്‍ ഹുദാ യു ജി ക്യാമ്പസ് ചെമ്മാട് ചാമ്പ്യന്മാരായി. നഹ്ജുറശാദ് ഇസ്‌ലാമിക് കോളേജ് ചാമക്കാല, ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് കണ്ണാടിപ്പറമ്പ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വള്ളിക്കുന്ന് മണ്ഡലം എം എല്‍ എ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വി സി ഡോ. എം നാസര്‍, അറബിക് വിഭാഗം തലവന്‍ ഡോ. മൊയ്തീന്‍ കുട്ടി എ ബി, അല്‍ മവാസിം എം ഡി ഡോ. ശഫീഖ് കോടങ്ങാട്, എന്‍ എ എം അബ്ദുല്‍ ഖാദര്‍, ഡോ. സ്വാലാഹുദ്ദീന്‍ ഹുദവി, അല്‍ മവാസിം അക്കാദമി ഡയറക്ടര്‍മാരായ നൗഫല്‍ കൊടക്കാട്, ഗഫൂര്‍ കൊമ്പങ്കല്ല് തുടങ്ങിയവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!