സ്‌കൗട്ട് ആന്റ് ഗൈഡ് വിഷന്‍ പദ്ധതി; ചേമഞ്ചേരിയിലെ സ്വാതിയ്ക്ക് വീട് ഒരുങ്ങുന്നു

Web Desk
2 Min Read

പൂര്‍ത്തിയാകുന്ന വീടിന് മുന്‍പില്‍ വിദ്യാര്‍ഥിനി സ്വാതിയോടൊപ്പം അധ്യാപകരായ വി കെ സാബിറ, ഷാജി ബല്‍റാം തുടങ്ങിയവര്‍

കൊയിലാണ്ടി: ഉപജില്ലയില്‍ നിര്‍ധന വിദ്യാര്‍ഥിക്ക് വീട് ഒരുക്കുന്ന ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിഷന്‍ പദ്ധതിയില്‍ കെ കെ കിടാവ് മെമ്മോറിയല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി കെ കെ സ്വാതിയ്ക്ക് സ്‌നേഹ ഭവനം ഒരുങ്ങുന്നു. ജനുവരി ഒന്നിനായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് കട്ടില വെക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ഞായറാഴ്ച വീടിന്റെ പ്രധാന കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി.

city exchange

കൊയിലാണ്ടി ഉപജില്ലയ്ക്ക് കീഴിലുള്ള 75 സ്‌കൂളുകളില്‍ നിന്നുള്ള മുഴുവന്‍ അധ്യാപകരുടെ പങ്കാളിത്വത്തോടെയാണ് നിര്‍മ്മാണം.

പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കിണറുള്ളകണ്ടി വീട്ടില്‍ പ്രസാദിന്റെ രണ്ട് പെണ്‍മക്കളില്‍ ഇളയവളാണ് സ്വാതി. ചെറുപ്രായത്തില്‍ തന്നെ കണ്ണിന് കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്. സ്വാതിയുടെ മൂത്ത സഹോദരിക്കാകട്ടെ ജന്‍മനാ ബുദ്ധിമാന്ദ്യമുള്ളവളും അപസ്മാര രോഗിയുമാണ്.
.പ്രവാസിയായിരുന്ന പ്രസാദ് തന്റെ സമ്പാദ്യങ്ങളത്രയും മക്കളുടെ ചികിത്സക്കായാണ് വിനിയോഗിച്ചത്. മക്കളുടെ ചികില്‍സക്ക് വേണ്ടി പ്രവാസ ജീവിതം മതിയാക്കി ഇപ്പോള്‍ നാട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നു.

- Advertisement -
Ad image

ആറ് അപേക്ഷകള്‍ കിട്ടിയതില്‍ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബമാണ് സ്വാതിയുടേത്. ഉപജില്ലാ തലത്തില്‍ വിദ്യാഭ്യാസ ഓഫീസര്‍ പി പി സുധ ചെയര്‍പേഴ്‌സനായും സ്‌കൗട്ട്‌സ് ലോക്കല്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ചെയര്‍പേഴ്‌സണായും ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറി ബഷീര്‍ വടക്കയില്‍ കണ്‍വീനറായുമുള്ള പ്രാദേശിക സംഘാടക സമിതി വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നു.

മാര്‍ച്ച് 31ന് മുമ്പ് വീടുപണി പൂര്‍ത്തീകരിക്കാനാണ് സംഘാടക സമിതിലക്ഷ്യമിടുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സുമനസ്സുകളുടെ സഹായം ലഭിച്ചാല്‍ മാത്രമേ പണിപൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്ന്
സംഘാടക സമിതി അറിയിച്ചു.

ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പൂക്കാട് ശാഖയില്‍ സ്‌നേഹഭവനത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്
ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ CMN10001001010581 എന്ന അക്കൗണ്ടിലേക്ക് ICIC0000103 ഐ എഫ് എസ് സി കോഡ് ഉപയോഗിച്ച് അയക്കാവുന്നതാണ്. ഗൂഗ്ള്‍ പേ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ട്രഷറര്‍ വി കെ സാബിറയുടെ 9946665125 എന്ന നമ്പറില്‍ അയക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!