

കൊച്ചി: നോര്‍ത്ത് ഇടപ്പള്ളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനം വിവിധ പരിപാടികളോടെ ആചരിച്ചു. അധ്യാപകരുടെ നേതൃത്വത്തില്‍ നടന്ന മോഡല്‍ അസംബ്ലി കുട്ടികള്‍ക്ക് ഏറെ കൗതുകം പകര്‍ന്നു.

സ്വപ്ന ടീച്ചറുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയോടെ ആരംഭിച്ച അസംബ്ലിയില്‍ ബിജു ഡിക്കുഞ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീന പെരേര, ജീന്‍ ഗണപതി, ജ്യോതി കൃഷണ തുടങ്ങിയവര്‍ വിവിധ ഭാഷകളില്‍ വാര്‍ത്തകള്‍ വായിച്ചു. സന്ധ്യ കെ വി ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു.

തന്റെ അറിവിന്റെ ലോകത്തേക്ക് വിദ്യാര്‍ഥികളെ കൊണ്ടുചെന്നെത്തിക്കുകയല്ല യഥാര്‍ഥ അധ്യാപകന്‍ ചെയ്യുന്നത്, മറിച്ച് അവന്റെ മനസ്സിന്റെ പ്രവേശന കവാടത്തിലേക്ക് നയിക്കുകയാണ് ചെയ്യേണ്ടതെന്ന ഖലീല്‍ ജിബ്രാന്റെ വാക്കുകള്‍ ഓരോ അധ്യാപകരും മനസില്‍ സൂക്ഷിച്ച് വെക്കണമെന്ന് അധ്യാപക ദിന സന്ദേശം നല്‍കി പ്രധാനധ്യാപിക ബിന്ദു കെ പറഞ്ഞു.
മേരി ജീന അധ്യാപക ദിനത്തെ കുറിച്ച് സംസാരിച്ചു. നവീന്‍ പുതുശേരി രചിച്ച കവിത ആലപിച്ചു. സ്‌കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ആശംസ കാര്‍ഡുകളും ബൊക്കെയും അധ്യാപകര്‍ക്ക് നല്‍കി.
രാജപ്രിയ, ഫര്‍സീന എം എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുഴുവന്‍ അധ്യാപകരും ചേര്‍ന്ന് ആലപിച്ച ദേശഭക്തി ഗാനം ഏറെ ശ്രദ്ധേയമായി.
ആള്‍ഡ്രിന്‍ ബ്ലിസ്സ്, നിവേദിത ലാലു, ആഷിഫ ഹനീഫ, ഫാത്തിമ ഫര്‍സീന എം എം, സയ്ദ് ഹസ്സന്‍ സൈഫി, റൗള്‍ ജോണ്‍ അജു, അര്‍ഷിത ഷൈമോന്‍, ആതിര ബിനീഷ്,
ദിയപ്രഭ, അഭിനന്ദ എന്നീ വിദ്യാര്‍ഥികള്‍ അധ്യാപക വേഷത്തില്‍ ക്ലാസുകള്‍ എടുത്തു.

