ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കാന്‍ കേന്ദ്ര നീക്കം

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റാന്‍ കേന്ദ്രത്തിലെ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി സൂചന. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവന്നേക്കും.

city exchange

ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണെഴുതിയിരിക്കുന്നത്. പേരുമാറ്റത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ക്ഷണത്തില്‍ തയ്യാറെടുപ്പ് നടത്തിയതെന്നാണ് കരുതുന്നത്.

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാനാണ് നീക്കം. എന്നാല്‍ ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ അംഗീകരിച്ച പേര്. എന്നാല്‍ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

- Advertisement -
Ad image

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പേരു മാറ്റത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. ഒരു കോമാളിയെ തെരഞ്ഞെടുക്കൂ ഒരു സര്‍ക്കസ് പ്രതീക്ഷിക്കൂ എന്നാണ് ഡി എം കെ ഐ ടി വിംഗ് പ്രസിഡന്റിന്റെ കത്ത് ഷെയര്‍ ചെയ്ത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലെ ഇന്ത്യ എന്ന വാക്ക് നീളന്‍ ബ്രഷില്‍ പെയിന്റ് മുക്കി മോഡിയുടെ രൂപസാദൃശ്യമുള്ള ഒരാള്‍ മായ്ക്കാന്‍ ശ്രമിക്കുന്നതാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!