ഇനി ഒരു ചില്ലിക്കാശും കേരളത്തില്‍ നിക്ഷേപിക്കാനില്ല: കിറ്റക്‌സ് സാബു

Web Desk
1 Min Read

തിരുവനന്തപുരം:കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്. ഒട്ടനവധി അവസരങ്ങള്‍ തെലങ്കാനയിലുണ്ടെന്ന് മനസ്സിലായി. അവര്‍ തന്നെ രാജകീയമായാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിസിനസിനാവശ്യമായ ഭീമമായ തുക അവിടെ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് തന്റെ മനസ്സില്‍ ഒരു സ്ഥാനമുണ്ടെന്നും അത് കൊണ്ട് അദ്ദേഹം പറഞ്ഞതിനോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണ് കിറ്റെക്‌സിന്റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയോടായിരുന്നു സാബുവിന്റെ പ്രതികരണം. തന്റെ മനസ്സില്‍ മുഖ്യമന്ത്രിക്ക് ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് തന്നെ ശാസിക്കാനും വഴക്കുപറയാനുമുള്ള അധികാരമുണ്ട്. അദ്ദേഹം എന്ത് പറഞ്ഞാലും അതിനെ പറ്റി പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്നും സാബു ജേക്കബ് പറഞ്ഞു. കേന്ദ്ര ഐ.ടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെ വിളിച്ച് പതിനഞ്ച് മിനുറ്റ് സംസാരിച്ചതായും കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അവസരം ഒരുക്കി തന്നതായും സാബു ജേക്കബ് പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപമാകും നടത്തുകയെന്നും അവിടെ ചെന്നപ്പോഴാണ് ഒട്ടനവധി അവസരങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മനസ്സിലായെന്നും സാബു പറഞ്ഞു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!