അല്‍ മനാര്‍ ഖുര്‍ആന്‍നിക് പ്രീ സ്‌കൂള്‍ വാര്‍ഷികം

Web Desk
1 Min Read

കുറ്റ്യാടി: അല്‍ മനാര്‍ സാമുദായിക ഉദ്ദാരണത്തിന്റെ വിളക്കുമാടമെന്ന് ഡോ. കെ മൂസ. കുറ്റ്യാടി അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂള്‍ ഒന്‍പതാം വാര്‍ഷിക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുറ്റ്യാടി എജുക്കേഷണല്‍ ട്രസ്റ്റ് സ്‌ക്കൂള്‍ ചെയര്‍മാനും ജനകീയ ഡോക്ടറുമായ കെ മൂസ.

city exchange

വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയും കെ എം മൗലവിയും എന്‍ കെ മൗലവിയും തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ ബാക്കിപത്രമാണ് അല്‍മനാറെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അല്‍മനാര്‍ ചെയര്‍മാന്‍ കെ സി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

കെ അന്‍വര്‍ സാദത്ത്, സൂപ്പി എന്‍ജിനീയര്‍, മൊയ്തു മാസ്റ്റര്‍, സഈദ് തളിയില്‍, പി ടി അഷറഫ് മാസ്റ്റര്‍, വി പി റുക്‌സാന, റാഫി കണ്ടത്തില്‍, വി കെ കുഞ്ഞബ്ദുല്ല, അല്‍മനാര്‍ പ്രിന്‍സിപ്പല്‍ സബീദ എം, സഹിദ, ഷമീന ഷരീഫ് സംസാരിച്ചു.

അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളിലെ വിദ്യാഥികളുടെ വിവിധ കലാപരിപാടിയും അരങ്ങേറി.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!