Connect with us

Featured

അവസരങ്ങളുമായി ഇന്ത്യന്‍ വിമാനക്കമ്പനികളും

Published

on


ദോഹ: തൊഴില്‍ അന്വേഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കി ഏവിയേഷന്‍ തൊഴില്‍ മേഖല. സിവില്‍ ഏവിയേഷന്‍ രംഗത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും നിലവില്‍ ജോലി ഉള്ളവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന ജോലിയും വേതനവും ലഭിക്കുന്ന ഇടങ്ങളിലേക്ക് മാറാനുമുള്ള അവസരങ്ങളാണ് കോവിഡ് മഹാമാരിയുടെ കെടുതിയുടെ കുറവിന് ശേഷം ഉണ്ടാവുന്നെതെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നതിനായി 2022 സെപ്തംബര്‍ 16, 17 തിയ്യതികളില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് അറിയിച്ചിരുന്നത് ധാരാളം പേര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

അതിനിടെ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളും ഏറെപ്പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, എയര്‍ ഏഷ്യ തുടങ്ങിയ കമ്പനികള്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്.

പുതിയ എയര്‍ലൈനായ ആകാസ എയര്‍ പ്രവര്‍ത്തനം ആരംഭിച്ചതും 2019ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വെയ്‌സ് തിരിച്ചു വരുന്നതും തൊഴില്‍ വിപണിയില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇന്ത്യ വ്യോമയാന രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് ശക്തിയാവുമെന്നാണ് കണക്കാക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ എയര്‍ പ്ലെയിന്‍ ഫ്‌ളീറ്റ് നിലവിലെ 692ല്‍ നിന്ന് 1200 ആയി ഉയരുമെന്ന് കണക്കാക്കുന്നു. ഇത് കാരണം ധാരാളം പൈലറ്റുമാരെ രാജ്യം പരിശീലനം നല്‍കി ഉണ്ടാക്കിയെടുക്കണമെന്നും സര്‍ക്കാര്‍ തീരുമാനം എടുത്ത് നടപ്പാക്കിത്തുടങ്ങി.

അതിനായി, ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലെ വിമാനത്താവളങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ അഥവാ ഫ്‌ളൈയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷന്‍സ് (എഫ് ടി ഒ) ആരംഭിച്ചിരിക്കുകയാണ്. ആദ്യ പടിയായി ബെലാഗവി, കല്‍ ബുര്‍ഗി, കജുരാഹോ, ജാല്‍ഗോന്‍, ലൈലാബാരി എന്നീ അഞ്ച് എയര്‍ പോട്ടുകള്‍ തെരെഞ്ഞെടുക്കുകയും കല്‍ബുര്‍ഗിയില്‍ രണ്ടും ജാല്‍ഗോന്‍, ലൈലാബാരി എന്നിവടങ്ങളില്‍ ഓരോ സ്ഥാപനങ്ങളിലും പരിശീലനം നല്‍കിത്തുടങ്ങി.

രണ്ടാം ഘട്ടമായി കിഷന്‍ഗഡ്, ഭാവ്‌നഗര്‍, സേലം, കടപ്പ, ഹുബ്ബാലി, ടെസു എന്നീ ആറ് എയര്‍പോര്‍ട്ടുകള്‍ തെരെഞ്ഞെടുത്തു ആവശ്യമായ പ്രവര്‍ത്തികള്‍ നടന്നു വരുന്നുണ്ട്.
നിലവില്‍ ഇന്ത്യന്‍ പൈലറ്റുമാരില്‍ 15 ശതമാനം സ്ത്രീകളാണ്. അന്താരാഷ്ട്ര തലത്തില്‍ അഞ്ച് ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. അമേരിക്കയില്‍ ശതമാനവും.

താഴ്ന്ന വരുമാനക്കാരും ഈ രംഗത്ത് ഉയര്‍ന്ന് വരുന്നത് ശുഭോദര്‍ക്കമാണ്. ഇത്തരക്കാരിലെ കഴിവുള്ളവര്‍ക്ക് പ്രത്യേക സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. കേരളത്തില്‍ നിന്ന് ആദ്യമായി ഗോത്ര വര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് എയര്‍ ഹോസ്റ്റസ് ജോലില്‍ പ്രവേശിക്കുന്ന ഗോപിക ഗോവിന്ദന്‍ അഭിമാനമാവുകയാണ്.


error: Content is protected !!