മോഹന്‍ലാലിന്റെ 360-ാം സിനിമ ചിത്രീകരണം തുടങ്ങി

Web Desk
1 Min Read

കൊച്ചി: മോഹന്‍ലാലിന്റെ 360-ാം സിനിമ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്നു. താത്ക്കാലികമായി ‘എല്‍ 360’ എന്ന് പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

city exchange

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകള്‍ സംവിധാനം നിര്‍വഹിച്ച തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനേയും ശോഭനയേയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് സിനിമ ചെയ്യുന്നത്. തന്റെ 360-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

മോഹന്‍ലാലും ശോഭനയും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒന്നിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് ആണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിര്‍മ്മിക്കുന്ന സിനിമയില്‍ പങ്കുചേരുമ്പോള്‍ പ്രാര്‍ഥനയില്‍ മുഴുകുന്നതായും തന്റെ 360-ാമത് ചലച്ചിത്ര സംരംഭം ആരംഭിക്കുമ്പോള്‍ അഗാധമായ നന്ദി അറിയിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നുവെന്ന് മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.

- Advertisement -
Ad image

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനിലാണ് മോഹന്‍ലാല്‍ അവസാനം വേഷമിട്ടത്.

Share This Article
Leave a Comment
error: Content is protected !!