പ്രാവിന്‍ കൂട് ഷാപ്പ് ഇന്നുമുതല്‍

Web Desk
1 Min Read

കൊച്ചി: സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പ്രാവിന്‍ കൂട് ഷാപ്പ്’ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.

city exchange

ചാന്ദ്നീ ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വഹിക്കുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയില്‍ ഒരുക്കുന്ന ഈ ചിത്രത്തിനു വേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിഷ്ണു വിജയ് സംഗീതം ഒരുക്കുന്നു.

ഗാനരചന- മുഹ്‌സിന്‍ പരാരി, എഡിറ്റര്‍- ഷഫീഖ് മുഹമ്മദ് അലി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ ആര്‍ അന്‍സാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ -ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍, സൗണ്ട് ഡിസൈനര്‍- വിഷ്ണു ഗോവിന്ദ്, ആക്ഷന്‍- കലൈ കിംഗ് വണ്‍, കളറിസ്റ്റ്- ശ്രീക് വാര്യര്‍, വി എഫ് എക്‌സ്- എഗ്ഗ് വൈറ്റ്, ഡിജിറ്റല്‍ പ്രൊമോഷന്‍- സ്‌നേക്ക് പ്ലാന്റ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, വിതരണം- എ ആന്റ് എ എന്റര്‍ടൈന്‍മെന്റ്‌സ്, പി ആര്‍ ഒ- എ എസ് ദിനേശ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!