അക്കുത്തിക്കുത്താന പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും

Web Desk
1 Min Read

കൊച്ചി: ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ റെയിന്‍ബോ ടീം നിര്‍മ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രം കെ എസ് ഹരിഹരന്‍ സംവിധാനം ചെയ്യുന്നു. കാളച്ചേകോന്‍ എന്ന ചിത്രത്തിനുശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂട്ടുകാര്‍, മറുത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സതീഷ് ബാബു രചന നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് അക്കുത്തിക്കുത്താന.

city exchange

ഗായിക നഞ്ചിയമ്മ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയില്‍ അട്ടപ്പാടിയില്‍ നെഞ്ചിയമ്മയുടെ വീട്ടില്‍ വച്ച് ആദ്യ ഷോട്ട് എടുത്തതിനുശേഷം ജൂലൈയില്‍ ഷൂട്ടിങ് ആരംഭിക്കും.

ഗാനരചന- വാസു അരീക്കോട്, ജിയാദ് മങ്കട, സംഗീതം- ഭവനേഷ്, എം വി രാമദാസ്, ആചാര്യ, ഗായകര്‍- ബേബി സ്വാതിക, അരുണ്‍ പ്രഭാകരന്‍, റെജി.

- Advertisement -
Ad image

സിനില്‍ സൈനുദ്ദീന്‍, നഞ്ചിയമ്മ, ശ്രീജിത്ത് രവി, ഹരീഷ് കണാരന്‍, സ്ഫടികം ജോര്‍ജ്, ഭീമന്‍ രഘു, അബൂ സലീം, ദേവന്‍, നാരായണന്‍കുട്ടി, ചാലി പാലാ, ശിവജി ഗുരുവായൂര്‍, പ്രഷീബ്, ഷെജിന്‍, അമല്‍ ജോര്‍ജ്, കുളപ്പുള്ളി ലീല, മനീഷ, ഗായത്രി നമ്പ്യാര്‍, ആശ ഏഞ്ചല്‍ എന്നിവരാണ് അഭിനേതാക്കള്‍. പി ആര്‍ ഒ- എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!