‘കോളാമ്പി’യിലെ മനോഹര ഗാനം ഏറ്റെടുത്തു പ്രേക്ഷകര്‍

Web Desk
1 Min Read

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മാല്യം സിനിമാസിന്റെ ബാനറില്‍ രൂപേഷ് ഓമന നിര്‍മ്മിച്ച് ടി ക രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യിലെ മനോഹരമായ ഗാനം മനോരമ മ്യൂസികിലൂടെ പുറത്തിറങ്ങി. ‘ആരോടും പറയുക വയ്യ…’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ഗായികയായ മധുശ്രീ നാരായണന് മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിട്ടുമുണ്ട്.

city exchange

ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് രമേശ് നാരായണനും വരികള്‍ എഴുതിയിരിക്കുന്നത് പ്രഭ വര്‍മ്മയുമാണ്. റിലീസിന് മുന്‍പേ ചിത്രം ഒരു ദേശീയ പുരസ്‌ക്കാരവും ഒരു സംസ്ഥാന പുരസ്‌ക്കാരവും നേടിയിരുന്നു എന്ന സവിശേഷത കൂടി ‘കോളാമ്പി’ക്കുണ്ട്.

ഡിസംബര്‍ 24ന് എം ടാക്കീ ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുന്ന ‘കോളാമ്പി’യില്‍ നിത്യ മേനോനും രഞ്ജി പണിക്കരുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, രോഹിണി, മഞ്ജു പിള്ള, ബൈജു സന്തോഷ്, സിദ്ധാര്‍ത്ഥ് മേനോന്‍, ജി സുരേഷ് കുമാര്‍, അരിസ്റ്റോ സുരേഷ്, സിജോയി വര്‍ഗ്ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നു.

- Advertisement -
Ad image

രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്. തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമക്ക് ശേഷമാണ് ടി.കെ രാജീവ് കുമാറിന്റെ സിനിമയില്‍ വീണ്ടും നിത്യ മേനോന്‍ അഭിനയിക്കുന്നത്. കൂടാതെ രാജീവ് കുമാറിന്റെ 25-ാമത് സിനിമയുമാണ് ‘കോളാമ്പി’. ചിത്രത്തില്‍ ബോംബെ ജയശ്രീ ആലപിച്ച ഗാനം ഇതിനോടകം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

സംവിധായകനോടൊപ്പം ഡോ. കെ എം വേണുഗോപാലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിളും നിര്‍വ്വഹിക്കുന്നു.
എന്‍ എം ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറാവുന്ന ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

എഡിറ്റര്‍: അജയ് കുയിലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: പ്രദീപ് രംഗന്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!