
കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന് ലാല്‍ ജോസ് ശബ്ദം നല്കിയ മ്യൂസിക്കല്‍ ആല്‍ബമാണ് ‘പറയുവാന്‍ മോഹിച്ച പ്രണയം’. വലിയവീട്ടില്‍ മീഡിയയുടെ ബാനറില്‍ പോള്‍ വലിയവീട്ടില്‍ നിര്‍മ്മിച്ച് ഷാനു കാക്കൂര്‍ ആണ് സംവിധായകന്.


സ്കൂള്‍ പ്രണയകാലത്തെ മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ആല്‍ബത്തില്‍ കെവിന് പോള്‍, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷജീര്‍ പപ്പയാണ്. അഡ്വ. ഷാജി കോടങ്കണ്ടത്തിന്റെ വരികള്‍ക്ക് ഷേര്‍ദിന്‍ തോമസ് സംഗീതം നല്കിയിരിക്കുന്നു. നിസാം അലിയാണ് ആലാപനം.

എഡിറ്റിംഗ്- ശ്രീകേഷ്, ആര്‍ട്ട്- വിഷ്ണു നെല്ലായ, മാര്‍ക്കറ്റിംഗ് കോ ഓര്‍ഡിനേറ്റര്‍- അസിം കോട്ടൂര്‍, അസോസിയേറ്റ്: ക്യാമറ- ജോയ് വെള്ളത്തൂവല്‍, ആരിഫ്, ചമയം- ഷൈന്‍ റോസാരിയോ, ഡിസൈനര്‍ മീഡിയ- ഉസ്മാന് ഒമര്‍, പ്രൊ.കണ്ട്രോളര്- സലിം പി. എച്ച്, കോസ്റ്റിയും- ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടര്‍- ഡെന്‍സണ്‍ ഡേവിസ്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
