‘സതി’; നൂറാം ദിനാഘോഷം കൊച്ചിയില്‍ അരങ്ങേറി

Web Desk
1 Min Read

കൊച്ചി: ഗോപന്‍ എസ് കൊല്ലം സംവിധാനം ചെയ്ത് ലിന്‍ഡ ഫ്രാന്‍സിസ് നിര്‍മ്മിച്ച ‘സതി’ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷം കൊച്ചിയില്‍ കലൂര്‍ ‘അമ്മ’ ഓഫീസില്‍ നടന്നു. യുവ നടന്‍ ശരത് അപ്പാനി മുഖ്യാതിഥിയായ ചടങ്ങില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ, സംവിധായകന്‍ കണ്ണന്‍ താമരക്കുളം, ആര്‍ട്ട് ഡയറക്ടര്‍ സുരേഷ് കൊല്ലം എന്നിവര്‍ പങ്കെടുത്തു.

city exchange

നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് ചിത്രം ഹൈ ഹോപ്‌സ് എന്റര്‍ടെന്‍മെന്റ്‌സ് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഇനി മുതല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ‘സതി’ ആസ്വദിക്കാനാവും.

ആതിര ഗോപന്‍ കഥയും തിരക്കഥയും നിര്‍വ്വഹിച്ച ‘സതി’യുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാജേഷ് ഗോപാല്‍ ആണ്. ദിനേശ് ചൊവ്വന, ജോജി കൊല്ലം എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സനില്‍ ജോസഫ്, ജോജി കൊല്ലം, സത്യജിത് സെറ്റ്ബുള്‍ എന്നിവര്‍ ചേര്‍ന്നാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഫ്രാന്‍സിസ് ക്ലിമെന്റ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബെന്നി മാത്യു, പ്രൊഡക്ഷന്‍ മാനേജര്‍: റബേല്‍ ആന്റണി ആബേല്‍, എഡിറ്റിംഗ്, വി എഫ് എക്‌സ്, ഗ്രാഫിക്‌സ് ആന്‍ഡ് ഡ്രോണ്‍: ഗോപന്‍ ഡിക്ലാപ്പ്‌സ്, ഗോപ്രോ: അന്‍ഷാദ് ഫിലിം ഗ്രാഫ്‌സ്, ക്യാമറ അസിസ്റ്റന്റ്: അശ്വിന്‍, കുട്ടപ്പായി, വോക്കല്‍: സനില്‍ ജോസഫ്, ജിനി പാലാ, ശബാന അന്‍ഷാദ്, സൗണ്ട് ഡിസൈന്‍: ഓംകാര്‍ സുനില്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: ഷഫീക് റഹ്മാന്‍, കൊറിയോഗ്രാഫി: വി ഫ്രീക്, രശ്മി വിനോദ്, ആര്‍ട്ട്: മനോഹര്‍, നിസാര്‍ ഗുരുക്കള്‍, സൗണ്ട്: ജോസ് കടമ്പനാട്, മേക്കപ്പ്: മൗന മുരളി, വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!