മതങ്ങള്‍ക്കല്ല മനുഷ്യര്‍ക്കാണ് മുന്‍ഗണനയെന്ന് കെ സുരേന്ദ്രന്‍

Web Desk
1 Min Read

ആലുവ: സര്‍വ്വ സാദാരണക്കാരായ വരിയുടെ അവസാനം നില്‍ക്കുന്നവര്‍ക്ക് വരെ ആനുകൂല്യം നല്‍കുന്ന ‘അന്ത്യോദയ’ എന്ന ആശയത്തിന്റെ പ്രായോഗിക ഉപജ്ഞാതാവായിരുന്നു ദീനദയാല്‍ ഉപാധ്യായയെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി നെടുമ്പാശ്ശേരി മണ്ഡലത്തിലെ 75-ാം ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

മതങ്ങള്‍ക്കല്ല മനുഷ്യര്‍ക്കും സകല ജീവജാലങ്ങളുടേയും മാനവരാശിക്കും ക്ഷേമം ഉറപ്പ് വരുത്തുന്ന ഇന്ത്യ മുന്നോട്ടുവെക്കുന്ന ആശയസംഹിതയാണ് ഏകാത്മാ മാനവ ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ രാജ് അധ്യക്ഷത വഹിച്ചു. കണ്ണന്‍, അഡ്വ. കെ എസ് ഷൈജു, രൂപേഷ് പൊയ്യാട്ട്, ലത ഗംഗാധരന്‍, അഡ്വ. പി ക്യഷ്ണദാസ്, വി കെ ഭസിത് കുമാര്‍, വി വി ഷണ്‍മുഖന്‍, ഡോ. രജന ഹരീഷ്, സേതുരാജ് ദേശം, എ കെ അജി, അരുണ്‍കുമാര്‍ കെ വി, ടി ശ്രികുമാര്‍, വിനോദ് കെ ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!