കാഴ്ചാ വൈകല്യമുള്ളവര്‍ നാവിഗേറ്റര്‍മാരായി റോട്ടറി ക്ലബ് കൊച്ചിന്‍ അപ്ടൗണ്‍ കാര്‍ ഡ്രൈവ് സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്‌പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചാവൈകല്യമുള്ളവര്‍ക്കായി റോട്ടോവിഷന്‍ കാര്‍ ഡ്രൈവ് സംഘടിപ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തു നിന്നും ആരംഭിച്ച കാര്‍ ഡ്രൈവ് റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ഡയറക്ടര്‍ നോബി ഇ എ ഫ്ളാഗ് ഓഫ് ചെയ്തു.

city exchange

സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കുഞ്ഞുമോന്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ പ്രസിഡന്റ് സുനില്‍ പോള്‍, റോട്ടോവിഷന്‍ ചെയര്‍മാനും ഹിമാലയന്‍ കാര്‍ റാലി ജേതാവുമായ അനില്‍ അബ്ബാസ്, കോര്‍ഡിനേറ്റര്‍ കെ വി ജോസ്, എ ജി ജയരാജ് കുളങ്ങര, ഡോ. ജി എന്‍ രമേഷ്, വിഘ്നേഷ്, മിഷന്‍ ഫോര്‍ വിഷന്‍ ചെയര്‍മാന്‍ ബിജോയ് ഹരിദാസ്, മോട്ടോര്‍ സ്പോര്‍ട്സ് അസോസിയേഷന്‍ പ്രസിഡന്റും നാഷണല്‍ കാര്‍ റാലി ജേതാവുമായ മൂസ ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുത്തൂറ്റ് ഫിനാന്‍സിന്റേയും ആലുവ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിന്റേയും ലിറ്റ്മസ് സെവനിന്റേയും പിന്തുണയോടെ നടക്കുന്ന കാര്‍ ഡ്രൈവില്‍ 23 വാഹനങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ആറുപേര്‍ വനിതകളായിരുന്നു.

- Advertisement -
Ad image

ബ്രെയിലി ഫോര്‍മാറ്റില്‍ അച്ചടിച്ച റോഡ് ബുക്കുകളുടേയും റോട്ടേറിയന്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുടേയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവര്‍ നാവിഗേറ്റര്‍മാരായി പങ്കെടുത്ത കാര്‍ ഡ്രൈവ് 45 കിലോമീറ്ററാണ് പൂര്‍ത്തിയാക്കിയത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കാര്‍ ഡ്രൈവില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കാഴ്ചാവൈകല്യമുള്ളവര്‍ എത്തിച്ചേര്‍ന്നത്.
കാഴ്ച വൈകല്യമുള്ളവരുടെ സമഗ്ര വികസനത്തിന് വിഭാവനം ചെയ്യുന്ന റോട്ടറി അപ്ടൗണിന്റെ മിഷന്‍ ഫോര്‍ വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!