

കൊച്ചി: സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ തസ്തിക നഷ്ടം വരുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ മുന്‍കാലങ്ങളില്‍ അനുവദിച്ചിരുന്ന 1:40 എന്ന ഇളവുകളോടെയുള്ള അധ്യാപക- വിദ്യാര്‍ഥി അനുപാതം അവസാനിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ഇളവനുപാതം മുന്‍കാലങ്ങളിലേത് പോലെ നിലനിര്‍ത്തണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

2015 വരെ നിയമനാംഗീകാരം ലഭിച്ച അധ്യാപകര്‍ക്ക് മാത്രമേ നിലവില്‍ തസ്തിക നഷ്ടപ്പെട്ടാല്‍ സംരക്ഷണം നല്‍കി പുനര്‍വിന്യാസം നല്‍കുന്നുള്ളൂ. അതിനുശേഷം നിയമനം ലഭിച്ചവര്‍ക്ക് കുട്ടികളുടെ കുറവുണ്ടെങ്കില്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.

നിയമന അംഗീകാരം ലഭിച്ച പ്രൈമറി തലം മുതലുള്ള എല്ലാ അധ്യാപകര്‍ക്കും ജോലി സംരക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ എ എം എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

