

ആലുവ: കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി ബലക്ഷയം സംഭവിച്ച ചൂര്‍ണിക്കര പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടം പൊളിച്ച് മാറ്റി പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് എം എല്‍ എ യുടെ 2022-23ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി എണ്‍പത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

പുതുതായി നിര്‍മിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ 1504 ചതുരശ്ര അടിയില്‍ രണ്ട് ടോയ്‌ലറ്റുകളും പാര്‍ക്കിങ് ഏരിയയും ഒന്നാം നിലയില്‍ 3825 ചതുരശ്ര അടിയിലായി വി ഇ ഒ ഓഫീസ്, കുടുംബശ്രീ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ് എന്നിവയും രണ്ടാം നിലയില്‍ 3825 ചതുരശ്ര അടിയിലായി കോണ്‍ഫ്രന്‍സ് ഹാള്‍, കമ്മിറ്റി ഹാള്‍, റെക്കോര്‍ഡ് റൂം എന്നിവയായിരിക്കും ഉണ്ടാകുകയെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എം എല്‍ എ പറഞ്ഞു.

പുതുതായി നിര്‍മിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണം 9154 ചതുരശ്ര അടിയാണ്.

