പീച്ചാനിക്കാട് റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും: ബെന്നി ബഹനാന്‍ എം പി

Web Desk
0 Min Read

അങ്കമാലി: അങ്ങാടിക്കടവ് റോഡില്‍ പീച്ചാനിക്കാട് റെയില്‍വേ ഗേറ്റിന് സമീപം റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം ഉടനെ ആരംഭിക്കുമെന്ന് ബെന്നി ബഹനാന്‍ എം പി അറിയിച്ചു. ആദ്യം നിര്‍മ്മാണം ഏറ്റെടുത്തിരുന്ന കരാറുകാരനെ ഒഴിവാക്കിയതിനാല്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന അടിപ്പാതയുടെ നിര്‍മ്മാണം പുതിയ കരാറുകാരനെ ഏല്‍പ്പിച്ചു ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.

city exchange

അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പീച്ചാനിക്കാട് ഭാഗത്ത് അനുഭവപ്പെട്ടു വരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഏപ്രില്‍ മാസം തന്നെ നിര്‍മ്മാണം ആരംഭിച്ച് എത്രയും വേഗം പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കുവാന്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതായി ബെന്നി ബഹനാന്‍ എം പി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!