ജി എം യു പി സ്‌കൂള്‍ സ്ഥലമെടുപ്പ് ഫണ്ടിലേക്ക് ആര്‍ എം വൈ സിയുടെ കൈതാങ്ങ്

Web Desk
1 Min Read

പയ്യന്നൂര്‍: 105 വര്‍ഷങ്ങള്‍ പഴക്കമുള്ള രാമന്തളി വടക്കുമ്പാട് ജി എം യു പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു കിട്ടാന്‍ വേണ്ടിയുള്ള സ്ഥലമെടുപ്പ് ഫണ്ടിലേക്ക് നാട്ടിലും മറുനാട്ടിലും പ്രശസ്ത സേവനം നടത്തി വരുന്ന പ്രമുഖ സാമൂഹ്യ സാംസ്‌കാരിക വിഭ്യാഭ്യാസ ജീവ കാരുണ്യ സംഘടയായ അബുദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്റര്‍ (ആര്‍ എം വൈ സി) മൂന്നര ലക്ഷം രൂപ കൈമാറി.

city exchange

സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ പ്രഭാകരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എം വൈ സി വൈസ് പ്രസിഡണ്ട് യു എന്‍ സക്കരിയ്യ, ജനറല്‍ സെക്രട്ടറി കുടുക്കില്‍ ഇബ്രാഹിം, ഓര്‍ഗനൈസിംഗ് സെക്രട്ടറി നസീര്‍ രാമന്തളി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി ടി എ പ്രസിഡണ്ട് ഷറഫുന്നിസ്സ എന്നിവര്‍ സംസാരിച്ചു.

ജലീല്‍ രാമന്തളി, യു അബ്ദുല്‍ റഹ്‌മാന്‍, ഷാഹിര്‍ രാമന്തളി, പി പി സുലൈമാന്‍ ഹാജി, മുണ്ടക്കാല്‍ ഇബ്രാഹിം, കെ കെ സി അസ്സയിനാര്‍, പി പി മുഹമ്മദലി, ഉസൈബ, സി എച്ച് മൊഹിയുദ്ദീന്‍, പി ഹമീദ് മാസ്റ്റര്‍, കെ വി അബൂബക്കര്‍, കോച്ചന്‍ അബുല്ല, എം സി അശ്‌റഫ്, ഓ എം അബ്ദുല്‍ സലാം, യു എന്‍ യഹ്‌യ, കെ സി വി ജാഫര്‍, എം കെ മുഹമ്മദ്, സി എം പി ഷെരീഫ്, എം സി അബ്ബാസ്, മോണങ്ങാട്ട് ഇബ്രാഹിം, സിദ്ദീഖ് കൊവ്വപ്പുറം, ഇസ്മായില്‍ കരപ്പാത്ത്, എം പി സവാദ്, സി എച്ച് അബ്ദുറഹിമാന്‍, പി അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!