

ആലുവ: രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സും തൊഴില്‍ പോര്‍ട്ടലും തുടങ്ങണമെന്ന് ബെന്നി ബഹനാന്‍ എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഭിന്നശേഷിക്കാരുടെ എണ്ണം 26.11 മില്യന് മുകളിലാണ്. ദൈനംദിന ജീവിതത്തില്‍ ജോലി കണ്ടെത്തുന്നതിനോ ജീവിതം സുരക്ഷിതമാക്കുന്നതിനോ നിരവധി പ്രശ്‌നങ്ങളാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്. തൊഴില്‍ രംഗത്ത് പൊതുമേഖലയില്‍ 0.54 ശതമാനവും സ്വകാര്യമേഖലയില്‍ 0.28 ശതമാനവും ബഹുരാഷ്ട്ര കമ്പനികളില്‍ 0.05 ശതമാനവും മാത്രമാണ് ഭിന്നശേഷിക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളത്. തൊഴില്‍ മേഖലയില്‍ തുല്യമായും ഫലപ്രദമായരീതിയിലും ഇവരെ പങ്കാളികളാക്കാന്‍ ഇവര്‍ക്കായി പ്രത്യേക തൊഴില്‍ പോര്‍ട്ടലും ശരിയായ ചികിത്സകള്‍, ആരോഗ്യം എന്നിവ ഉറപ്പുവരുത്താന്‍ പ്രത്യേക ഇന്‍ഷുറന്‍സ് പോളിസിയും നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

