

ഹൈദരബാദ്: ശങ്കരാഭരണം, സാഗരസംഗമം, സ്വാതികിരണം, സ്വര്‍ണകമലം തുടങ്ങിയ ശ്രദ്ധേയമായ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത തെലുങ്ക് ചലച്ചിത്രകാരന്‍ കെ വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരബാദിലെ വസതിയിലായിരുന്നു അന്ത്യം.

അഞ്ച് തവണ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട് കെ വിശ്വനാഥ്. ചെന്നൈയിലെ വാഹിനി സ്റ്റുഡിയോയില്‍ ഓഡിയോഗ്രാഫറായി കരിയര്‍ ആരംഭിച്ച അദ്ദേഹം 1951ല്‍ പാതാളഭൈരവിയില്‍ സഹസംവിധായകനായാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 1965ല്‍ പുറത്തിറങ്ങിയ ആത്മഗൗരവമാണ് ആദ്യമായി സ്വതന്ത്ര സംവിധാനം നിര്‍വഹിച്ച ചിത്രം. ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന നാന്ദി പുരസ്‌ക്കാരം നേടി.

1980ലാണ് കെ വിശ്വനാഥന്റെ ഏറ്റവും ശ്രദ്ധേയ സിനിമയായ ശങ്കരാഭരണം പുറത്തിറങ്ങിയ്. മമ്മൂട്ടിയെ തെലുങ്കില്‍ അവതരിപ്പിച്ച സ്വാതികിരണം കെ വിശ്വനാഥനാണ് സംവിധാനം നിര്‍വഹിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ശുഭപ്രദമാണ് ഒടുവില്‍ സംവിധാനം നിര്‍വഹിച്ച സിനിമ.
1992ല്‍ പത്മശ്രീയും 2017ല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരവും അദ്ദേഹത്തിന് ലഭിച്ചു. ഫിലിം ഫെയര്‍ പുരസ്‌ക്കാരം എട്ടുതവണ നേടിയിട്ടുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

