ഖത്തര്‍ ഉപപ്രധാനമന്ത്രിയും യു എസ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറിയും ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡുമായി കൂടിക്കാഴ്ച നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കാനും വികസിപ്പിക്കാനുമുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു. പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ക്ക് പുറമേ മേഖലയുടെ സുരക്ഷ, ഫലസ്തീന്‍ പ്രശ്‌നം തുടങ്ങിയവയും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. അതോടൊപ്പം അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളും റഷ്യന്‍- യുക്രെയ്ന്‍ പ്രതിസന്ധിയുടെ സംഭവവികാസങ്ങളും ഇരുനേതാക്കളും ചര്‍ച്ച നടത്തി.

ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെയും 1967ലെ അതിര്‍ത്തികള്‍ക്ക് അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്ന അര്‍ഥവത്തായ ചര്‍ച്ചകളിലേക്ക് മടങ്ങേണ്ടതിന്റെയും അധിനിവേശ പ്രദേശങ്ങളിലെ സെറ്റില്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

- Advertisement -
Ad image

ജറുസലേമിലെ ഇസ്‌ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളുടെ ഹാഷിമൈറ്റ് കസ്റ്റോഡിയന്‍ഷിപ്പിനെ പിന്തുണച്ചുകൊണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ചു.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ക്ക് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പൊളിറ്റിക്കല്‍ അഫയേഴ്സിന്റെ അണ്ടര്‍ സെക്രട്ടറി തന്റെ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!