
ദോഹ: ഖത്തറിലെ ഏറ്റവും വലിയതും വിശ്വാസ്യതയുള്ളതുമായ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റവാബിയുടെ മെഗാ മണ്‍ത് എന്‍ഡ് ഡീല്‍ 10 20 30 ഓഫര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ വരെ റവാബി ഗ്രാന്‍ഡ് സ്റ്റോറുകള്‍ മുഴുവന്‍ നടത്തുന്ന ഷോപ്പിംഗ് ഉത്സവത്തില്‍ ആയിരത്തിലധികം ഉത്പന്നങ്ങള്‍ 10, 20, 30 റിയാല്‍ നിരക്കില്‍ ലഭ്യമാകും.

ഗ്രോസറീസ്, ഫ്രെഷ് ഫുഡ്, ഗാര്‍ഹികോപകരണങ്ങള്‍, ഹോംവെയര്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ട്രാവല്‍ ആക്‌സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന കുറഞ്ഞ വില ഉയര്‍ന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ക്യാമ്പെയ്നിന്റെ പ്രത്യേകത.


അല്‍ യാഖീന്‍ ചിക്കന്‍ 1100 ഗ്രാം 10 റിയാല്‍, ലിപ്ടണ്‍ യെല്ലോ ലേബല്‍ ടീബാഗ്സ് 100 എണ്ണം 10, റോസാന ബാസ്മതി അരി 5കിലോഗ്രാം 20, ടൈഡ് ഡിറ്റര്‍ജന്റ് പൗഡര്‍ 2.5 കിലോ 2 പീസ് 30, ഫെയറി ഡിഷ്വാഷ് ലെമണ്‍ 600 മില്ലി 2 പീസ 10, ബ്ലൂലൈന്‍ പ്രഷര്‍ കുക്കര്‍ 5 ലിറ്റര്‍ 30, ട്രോളി ബാഗ് 24 ഇഞ്ച് 30, ഇതിന് പുറമെ സെപ്റ്റംബര്‍ 30 വരെ ഗാര്‍മെന്റ്‌സിനും ഫുട്വെയറിനും 50 ശതമാനം വരെ സീസണല്‍ സെയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയാണ് റവാബിയുടെ ലക്ഷ്യം.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സെപ്റ്റംബര്‍ 29ന് വേള്‍ഡ് ഹാര്‍ട്ട് ഡേ ആചരിക്കുന്നതിനോടനുബന്ധിച്ച് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക ഹെല്‍ത്തി ഈറ്റിംഗ് ക്യാമ്പെയ്നും സംഘടിപ്പിച്ചിട്ടുണ്ട്. റവാബിയുടെ പ്രശസ്തമായ ഹോട്ട് ചിക്കന്‍ ബ്രാന്‍ഡിന്റെ സാലഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അധികമായി 250 ഹോട്ട് പാസ് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കും.
മെഗാ മണ്‍ത് എന്‍ഡ് ഡീല്‍ 10 20 30 തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള നന്ദിപറച്ചിലാണെന്നും മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഇത്തരത്തിലുള്ള വിലകളില്‍ നല്‍കുന്നത് ഖത്തറിലെ എല്ലാ കുടുംബങ്ങള്‍ക്കും കൂടുതല്‍ വാങ്ങാനും കൂടുതല്‍ ലാഭിക്കാനും സഹായകമാകുമെന്നും റവാബി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

