

ദോഹ: ഖത്തറില്‍ കലാ- സാംസ്‌കാരിക രംഗത്തും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ 18 വര്‍ഷത്തിലധികമായി നിറസാന്നിധ്യമായ കോട്ടയം ഡിസ്ട്രിക്റ്റ് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കൊഡാക്ക) ഡി റിങ് റോഡിലുള്ള റോയല്‍ ഗാര്‍ഡന്‍സില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.

ഖത്തറില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പതിനഞ്ചിലധികം വനിതാ ഗാര്‍ഹിക തൊഴിലാളികളെ മുഖ്യാതിഥികളായി ആദരിച്ചു അവര്‍ക്കായാണ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചത്. ചടങ്ങില്‍ അവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും ഭക്ഷ്യ കിറ്റുകളും സമ്മാനിക്കുകയും ചെയ്തു.

നാനൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍റഹ്മാന്‍, കെ ബി എഫ് പ്രസിഡന്റ് അജി കുരിയാക്കോസ്, വിവിധ സംഘടനകളുടെ ഭാരവാഹികളും ഖത്തറിലെ പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
ലോക കേരള സഭാംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി നടത്തിയ ആശംസാ പ്രസംഗം ശ്രദ്ധേയമായിരുന്നു. പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, കൊഡാക്ക പേട്രണും ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ റഷീദ് അഹമ്മദ്, ക്യു എഫ് എം റേഡിയോ നെറ്റ്വര്‍ക്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ജോര്‍ജ്ജ് ജോസഫ്, ടിജു, അബ്ദുല്‍ കരീം, ടോണി, നിഷാദ്, മഞ്ജു മനോജ്, സിനില്‍ ജോര്‍ജ്ജ്, രഞ്ജു അനൂപ്, ജിറ്റോ, നീതു വിപിന്‍ റോയ് എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.

