
മനാമ: ഐ ഐ ടി മദ്രാസില്‍നിന്ന് ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പി എച്ച് ഡി നേടിയ ബഹ്‌റൈന്‍ ഐ സി എഫ് മദ്രസ്സ പൂര്‍വ്വ വിദ്യാര്‍ഥി ഫാത്തിമ റിദയെ ഐ സി എഫ് ബഹ്‌റൈന്‍ അനുമോദിച്ചു.

ഐ സി എഫ് ഗുദൈബിയ റീജിയന്‍ എകണോമിക് സെക്രട്ടറി മുഹമ്മദ് കുട്ടി ഹാജിയുടെ മകളായ ഫാത്തിമ റിദ മാസ്റ്റേഴ്സും പി എച്ച് ഡിയും ചുരുങ്ങിയ വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നേരത്തേ കോഴിക്കോട് എന്‍ ഐ ടിയില്‍ നിന്ന് ബയോടെക്‌നോളജിയില്‍ ബി ടെകില്‍ ഫാത്തിമക്ക് ഗോള്‍ഡ് മെഡലും ലഭിച്ചിരുന്നു.

രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് സ ഹായകമാകുന്ന മെഷീന്‍ ലേണിങ്, എ ഐ അ ധിഷ്ഠിത കമ്പ്യൂട്ടേഷനല്‍ ടൂളുകള്‍ വികസിപ്പി ക്കുന്നതിലാണ് ഫാത്തിമ പ്രധാനമായും ഗവേഷണം നടത്തിയത്.
റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി പോസ്റ്റര്‍ പ്രൈസ്, ബെസ്റ്റ് ഫ്‌ളാഷ് ടോക്ക് അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. കൂടാതെ, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പായ പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെലോഷിപ്പും (പി എം ആര്‍ എഫ്), ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് അവാര്‍ഡ് 2025ഉം ഫാത്തിമക്ക് ലഭിച്ചിരുന്നു.
മനാമ കെ സിറ്റിയില്‍ നടന്ന അനുമോദനച്ചടങ്ങില്‍ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പുരസ്‌കാരം സമ്മാനിച്ചു. ഐ സി എഫ് നാഷണല്‍ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഐ സി എഫ് നാഷനല്‍ ഭാരവാഹികളായ എം സി അബ്ദുല്‍ കരീം, കെ സി സൈനുദ്ധീന്‍ സഖാഫി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, സുലൈമാന്‍ ഹാജി, റഫീക്ക് ലത്വീഫി വരവൂര്‍, ഉസ്മാന്‍ സഖാഫി സംസാരിച്ചു.
ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്‌രി, അബ്ദുസമദ് കാക്കടവ്, സി എച്ച് അഷ്‌റഫ്, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുന്തല, ഷംസുദ്ധീന്‍ പൂക്കയില്‍, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു. ശമീര്‍ പന്നൂര്‍ സ്വാഗതവും അബ്ദുറഹ്മാന്‍ ചെക്യാട് നന്ദിയും പറഞ്ഞു.

