യു എ ഇ പ്രസിഡന്റ് വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

Web Desk
0 Min Read

അബൂദാബി: വരും ദശകങ്ങളിലെ യു എ ഇയുടെ തന്ത്രപ്രധാന സമീപനങ്ങളേയും കാഴ്ചപ്പാടുകളേയും കുറിച്ച് വിശദീകരിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. യു എ ഇ സമയം വൈകിട്ട് ആറ് മണിക്ക് പ്രാദേശിക ടെലിവിഷനിലും റേഡിയോ ചാനലുകളിലും പ്രസിഡന്റിന്റെ അഭിസംബോധന സംപ്രേഷണം ചെയ്യുമെന്ന് വാം വാര്‍ത്താ ഏജന്‍സി അറിയിച്ചു.

city exchange

മെയ് 13ന് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ ന്ഹ്യാന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റായി മെയ് 14ന് ശൈഖ് മുഹമ്മദ് തെരഞ്ഞടുക്കപ്പെട്ടത്.

Share This Article
Leave a Comment
error: Content is protected !!