

ദോഹ: ഫിഫ ലോകകപ്പിന് ഖത്തറിലേക്ക് പോകുന്ന അന്താരാഷ്ട്ര ആരാധകര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടിക്കറ്റില്ലാത്ത മൂന്ന് ആരാധകരെ വരെ ക്ഷണിക്കാന്‍ അവസരം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്ന അന്താരാഷ്ട്ര ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് നോണ്‍-ടിക്കറ്റ് ആരാധകരെ വരെ ക്ഷണിക്കാന്‍ ‘ഹയ്യ വിത്ത് മീ (1+3)’ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ഫിഫ ലോകകപ്പ് ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഹയ്യ കാര്‍ഡ് ഉടമകള്‍ക്കാണ് ഇത് പ്രാവര്‍ത്തികമാകുക.

ഹയ്യ വിത്ത് മി (1+3) വൗച്ചറിലൂടെ അപേക്ഷിക്കുന്ന ടിക്കറ്റ് ഇല്ലാത്ത ആരാധകര്‍ ഏത് പ്രായത്തിലുള്ളവരുമാകാം. അവര്‍ക്ക് സാധുവായ പാസ്പോര്‍ട്ട് കൈവശമുണ്ടായിരിക്കണം മാത്രമല്ല ഖത്തര്‍ ഐ ഡി ഉടമകളാകാന്‍ പാടില്ല. ടൂര്‍ണമെന്റിനിടെ അവരുടെ ഖത്തറിലെ താമസം സ്ഥിരീകരിക്കേണ്ടതുണ്ട്.

ഓരോ ഹയ്യ വിത്ത് മി (1+3) അപേക്ഷകനും 500 റിയാലാണ് ഫീസ് നല്‍കേണ്ടത്. ഇത് തിരികെ ലഭിക്കില്ല. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിരക്ക് ബാധകമല്ല.

