ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഇഫ്താര്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഐന്‍ ഖാലിദ് സിദ്രാ ഗാര്‍ഡന്‍ ഹാളില്‍ ഇഫ്താര്‍ സംഗമം നടത്തി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി കൂട്ടായ്മ പ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു.

city exchange

പാപ്പിനിശ്ശേരി എച്ച് ഐ എസ് ഖത്തര്‍ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളായ അബ്ദു പാപ്പിനിശ്ശേരി, ജമാല്‍ പാപ്പിനിശ്ശേരി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സംഗമത്തിന് വി എന്‍ നൗഷാദ്, ഹാരിസ് ടി പി, നൗഷാദ് ടി പി കെ, പി ബി റിഷാല്‍, എം ഹാഷിര്‍, യു എം പി നാസര്‍, എ ജറീഷ്, കെ പി ബി നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!