

ദോഹ: ആര്‍ എസ് സി ഖത്തര്‍ നാഷനല്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് എഡിഷന്‍ ഹോളി ഖുര്‍ആന്‍ പഠന- മത്സര പരിപാടിയായ തര്‍തീല്‍’22ന് സ്വാഗതസംഘം രൂപീകരിച്ചു. യൂനിറ്റ് കേന്ദ്രങ്ങളില്‍ ആരംഭിച്ച തര്‍തീല്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷം മെയ് ആറിന് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ജമാല്‍ അസ്ഹരി ചെയര്‍മാനും ഉമര്‍ കുണ്ടുതോട് ജനറല്‍ കണ്‍വീനറും മുഹമ്മദ് ഷാ ആയഞ്ചേരി ഫിനാന്‍സ് കണ്‍വീനറും അംഗമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. അഡൈ്വസറി ബോര്‍ഡ്, അവാര്‍ഡ് ആന്റ് അപ്രീസിയേഷന്‍, ഐ ടി, ജഡ്ജസ്, പ്രചാരണം- മീഡിയ, സ്റ്റേജ് ആന്റ് സൗണ്ട്, ഗസ്റ്റ് മാനേജ്മന്റ്, വോളന്റീയര്‍ ആന്റ് ഫുഡ്, പ്രോഗ്രാം എന്നീ സമിതികളും രൂപീകരിച്ചു.

മനുഷ്യരെ നേര്‍വഴിയില്‍ നയിക്കാനും സമാധാന പാത പുല്‍കാനും വഴികാട്ടിയായ ഖുര്‍ആന്‍ അവതരിച്ച വ്രതമാസത്തില്‍ ആര്‍ എസ് സി നടത്തുന്ന ‘വിശുദ്ധ റമദാന്‍; വിശുദ്ധ ഖുര്‍ആന്‍’ എന്ന ക്യാംപയിനിന്റെ ഭാഗമായാണ് തര്‍തീല്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാര്‍ഷിക പരിപാടിയായാണ് ‘തര്‍തീല്‍ സംഘടിപ്പിക്കുന്നത്.
ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫദ് (മനഃപാഠം), രിഹാബുല്‍ ഖുര്‍ആന്‍ (ഗവേഷണ പ്രബന്ധം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നിവയാണ് പ്രധാന മല്‍സര ഇനങ്ങള്‍. ഇതിനു പുറമെ ഖുര്‍ആന്‍ പഠനം ലക്ഷ്യം വെച്ച് തല്‍മീഅ, തഹ്‌സീന്‍, എന്നീ പരിശീലന പദ്ധതിയും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സംഗമത്തില്‍ ഖത്തറിലെ പ്രമുഖനേതാക്കള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

