ഗസ മുനമ്പില്‍ നിന്നുള്ള എറെസ് ക്രോസിംഗ് ഇസ്രായേല്‍ അടക്കുന്നു

Web Desk
1 Min Read

ഗസ: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും ഇസ്രായേലിനു നേരെ മൂന്നു റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനെ തുടര്‍ന്ന് ഗസ മുനമ്പില്‍ നിന്നുള്ള എറെസ് ക്രോസിംഗ് ഞായറാഴ്ച അടക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും ഇരു ഭാഗങ്ങളിലേക്കും കടക്കാനുള്ള ഏക ക്രോസിംഗാണിത്.

city exchange

വെള്ളിയാഴ്ച രാത്രി ഗസയില്‍ നിന്ന് തെക്കന്‍ ഇസ്രായേലിലേക്ക് രണ്ട് റോക്കറ്റുകള്‍ തൊടുത്തുവിടുകയും ശനിയാഴ്ച പുലര്‍ച്ചെ മൂന്നാമത്തെ റോക്കറ്റ് അയക്കുകയും ചെയ്തിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ അതിലൊന്ന് വടക്കന്‍ ഗസയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് സമീപമാണ് പതിച്ചത്.

നേരത്തെയുണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്ക്് മറുപടിയായി ഇസ്രായേല്‍ പ്രതികാര ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുതിയ സംഭവത്തില്‍ അതിര്‍ത്തി അടച്ച് കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും ക്രോസിംഗ് തുറക്കുന്തനിനെ കുറിച്ച് തീരുമാനിക്കുക. കൂടുതല്‍ റോക്കറ്റുകള്‍ തൊടുത്തുവിട്ടാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പും നല്കിയിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!