

ന്യൂഡല്‍ഹി: ബിരുദം ഉള്‍പ്പെടെയുള്ള ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ പാകിസ്ഥാനില്‍ പോകരുതെന്ന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്. യു ജി സിയും എ ഐ സി ടി ഇയുമാണ് വിദ്യാര്‍ഥികള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്കിയത്. പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യക്കാര്‍ക്കോ ഇന്ത്യയിലുള്ള വിദേശ പൗരന്മാര്‍ക്കോ ഇന്ത്യയില്‍ ജോലിയോ ഉപരിപഠനമോ നടത്തുന്നതിന് പാകിസ്ഥാനില്‍ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകള്‍ പരിഗണിക്കപ്പെടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് ഉന്നത ബിരുദം നേടുകയും ഇന്ത്യ പൗരത്വം നല്‍കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടെന്ന വിവരങ്ങളുമുണ്ട.്

ചൈനയില്‍ പഠിക്കുന്നതിനെതിരെ വിദ്യാര്‍ഥത്ഥികള്‍ക്ക് നല്കിയ മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്താനിലെ വിദ്യാഭ്യാസത്തെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നത്. ചൈനയിലെ സര്‍വകലാശാലകളില്‍ ഇതിനകം എന്റോള്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് രാജ്യം വിസ നല്‍കാത്ത പശ്ചാത്തലത്തിലാണ് ചൈനയ്‌ക്കെതിരായ മുന്നറിയിപ്പ് വന്നത്.

