
കോഴിക്കോട്:

പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഇനി ചെയ്യില്ലെന്ന് പ്രമുഖ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 45 വര്‍ഷമായി പ്രൊഫഷണലായി മാജിക് നടത്തി്. വളരെയധികം ശ്രദ്ധയും പുതിയ ജാലവിദ്യകള്‍ കണ്ടെത്താനും തീവ്രശ്രമവും വേണ്ട ഒന്നാണ് അത്. മാജികില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ കുറയും. ഈ കുട്ടികള്‍ക്കു വേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനുമാണ് ഇനി തീരുമാനം. ഈ കുട്ടികളിലൂടെ ഞാന്‍ ചെയ്ത മാജികിനെക്കാള്‍ വലിയ വലിയ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ ഷോകള്‍ നിര്‍ത്താന്‍ തീരുമാനിക്കുകയാണ്. മാജിക് അക്കാദമി തുടരുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. മൂന്നു ലക്ഷത്തിലധികം ഭിന്ന ശേഷി കുട്ടികള്‍ കേരളത്തിലുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ആ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. മലപ്പുറത്തെ കവളമുക്കട്ടക്കാരനായ മുതുകാട് പത്താമത്തെ വയസ് മുതലാണ് മാജിക് പരിശീലനം തുടങ്ങുന്നത്. മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ നിന്നു ഗണിതശാസ്തത്തില്‍ ബിരുദം നേടി തുടര്‍ന്ന് എല്‍. എല്‍.ബി പഠനം തുടങ്ങിയെങ്കിലും മാജിക്കിനോടുള്ള ആവേശം മൂലം പഠനം ഉപേക്ഷിച്ചു ഈ രംഗത്ത് നിലയുറപ്പിച്ചു. 1985 മുതല്‍ പ്രൊഫഷണല്‍ മാജിക് രംഗത്ത് സജീവ സാന്നിധ്യമാണ്.

