
ജിദ്ദ: സൗദിയില്‍ ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അയ്യായിരം റിയാല്‍ പിഴ. കൃത്രിമം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ. ഡിസംബര്‍ നാലിന് ശേഷം പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തിയതിക്കു ശേഷം പേന കൊണ്ടെഴുതിയ പേപ്പര്‍ ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്വു ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് ഇല്ലാത്തവര്‍ക്ക് ആദ്യ തവണ 5000 റിയാലാണ് പിഴ.

