ജലീല്‍ രാമന്തളി സ്മൃതി സംഗമം നടത്തി

Web Desk
2 Min Read

പയ്യന്നൂര്‍: സാമൂഹ്യ- സാംസ്‌കാരിക- സാഹിത്യ വിദ്യാഭ്യാസ പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായിരുന്ന ജലീല്‍ രാമന്തളിയുടെ സ്മൃതി സംഗമത്തില്‍ ജീവിതത്തിലെ നാനാ തുറകളിലുളള പ്രമുഖരും നാട്ടുകാരരും ഒത്തുചേര്‍ന്നു. പയ്യന്നൂര്‍ ഒ പി എം ഓഡിറ്റോറിയത്തില്‍ അബൂദാബി തുഹ്ഫ മിഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ തുഹ്ഫ മിഷന്‍ കോര്‍ഡിനേറ്റര്‍ കരപ്പാത്ത് ഉസ്മാന്‍ സ്വാഗതം പറഞ്ഞു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ കെ ശശി ഉദ്ഘാടനം ചെയ്തു. മിഷന്‍ ചെയര്‍മാന്‍ വി പി കെ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി.

city exchange

മായിന്‍കുട്ടി അണ്ടത്തോട്, കെ കെ അശ്റഫ്, പി പി ദാമോദരന്‍, മൊയ്തു ഹാജി കടന്നപ്പള്ളി, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍, ഇബ്രാഹിം കല്ലിക്കല്‍, റഹ്മത്തുല്ല സി കെ, വി കെ പി ഇസ്മായില്‍, പി കെ ഇസ്മത്ത്, വി വി ഉണ്ണികൃഷ്ണന്‍, എ പി ഉമ്മര്‍, വി കെ ശാഫി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഇ അബൂബക്കര്‍, ബാപ്പു എടപ്പാള്‍, ടി പി അബ്ബാസ് ഹാജി, എ എം ഹസ്സന്‍, പി എം ലത്തീഫ്, മുഹമ്മദലി മാസ്റ്റര്‍ വി പി, ഡോ. പി വി അബൂബക്കര്‍, ആയിഷ ഫര്‍സാന, മുഹമൂദ് മാട്ടൂല്‍, അഫ്‌സല്‍ രാമന്തളി, സുബൈര്‍ എ ആര്‍ വാച്ച്്, ടി കെ ഹമീദ്, എ വി അഷ്‌റഫ്, ഹനീഫ് കാഞ്ഞങ്ങാട്, എം സി പെരുമ്പട്ട, മുഹമ്മദ് ഇറയത്ത്, സുനിത ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

പി പി സുലൈമാന്‍ ഹാജി, പി കെ ഹസ്സന്‍, സി എം സി അബ്ദുല്‍ റഹിമാന്‍, മായിന്‍ പി എസ്,
അഡ്വ. പി കെ ഷബീര്‍, പി ഹമീദ് മാസ്റ്റര്‍, സി എച്ച് മൊയ്തീന്‍, ഇ വി പി അബ്ദുല്‍ സലാം, പി കെ ഫസീല്‍, പി വി സുരേന്ദ്രന്‍, കെ പി രാജേന്ദ്രന്‍, ഖലീല്‍ പെരുമ്പ, പി പി മുഹമ്മദലി, എസ് മുഹമ്മദ് ഹാജി, മടക്കാല്‍ ബുഖാരി, ഇ വി പി. അശ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സുധീര്‍ കുമാര്‍ ഷെട്ടി, വി ടി വി ദാമോദരന്‍ എന്നിവരുടെ സന്ദേശം കേള്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!