ആരാധകര്‍ക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ ‘കറുപ്പ്’ന്റെ ഓഡിയോ ലോഞ്ച് മധുരയില്‍ നടന്നു

Web Desk
1 Min Read

മധുര: ആരാധകരുടെയും പ്രേക്ഷകരുടെയും ആവേശത്തിനിടയില്‍ ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യാ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. സോളമലൈ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങ് സാധാരണ പ്രമോഷന്‍ പരിപാടിയെ മറികടന്ന് സാംസ്‌കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകര്‍ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ തന്നെ വ്യക്തമാക്കി.

city exchange

വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവെച്ച്, ’28 വര്‍ഷമായി എന്നെ ഹീറോയാക്കി നിലനിര്‍ത്തുന്നത് ഈ സ്‌നേഹമാണ്’ എന്ന് പറഞ്ഞു. ചിത്രത്തില്‍ താനല്ല, കറുപ്പു സ്വാമിയാണ് യഥാര്‍ഥ നായകന്‍ എന്നതും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ആര്‍ ജെ ബാലാജിയുടെ കാഴ്ചപ്പാടിനെയും സംഗീതസംവിധായകന്‍ സായി ആഭ്യങ്കറിന്റെ പ്രതിഭയെയും അദ്ദേഹം പ്രശംസിച്ചു. തൃഷ കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനങ്ങളും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളായിരിക്കും എന്ന് ടീം വ്യക്തമാക്കി.

സംവിധായകന്‍ ആര്‍ ജെ ബാലാജി രണ്ട് വര്‍ഷത്തിലേറെ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് കറുപ്പ് എത്തിയതെന്ന് പറഞ്ഞപ്പോള്‍, ഈ ചിത്രം ഒരു വലിയ ദൃശ്യ- സംഗീതാനുഭവമാകുമെന്ന് സംഗീതസംവിധായകന്‍ സായി അഭ്യങ്കറും ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു ഉള്‍പ്പെടെയുള്ള ടീമംഗങ്ങള്‍ ഇത് ഒരു മഹത്തായ ഉത്സവചിത്രമാകുമെന്ന് ഉറപ്പുനല്‍കി. 2026 മെയ് 14ന് തിയേറ്ററുകളില്‍ എത്തുന്ന കറുപ്പ്, തമിഴ് സിനിമയില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!