
കൊച്ചി: രണ്ടാമത് ഡഫ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് കേരള സോണല്‍ ബധിര ഏകദിന ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് 2026 മെയ് ആറു മുതല്‍ എട്ടു വരെ അങ്കമാലി ബൗണ്ടറി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ചാംപ്യന്‍ഷിപ്പിന്റെ ലോഗോ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പി ശിവകുമാര്‍ പ്രകാശനം ചെയ്തു. ഡഫ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് കേരള സെക്രട്ടറി റിയാസുദ്ദീന്‍ കെ, കേരള ഡഫ് ക്രിക്കറ്റ് താരം ജുബില്‍ എം പി എന്നിവര്‍ പങ്കെടുത്തു.

ഡിഫറന്റ്ലി ഏബ്ള്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്ത ഇന്ത്യന്‍ ഡഫ് ക്രിക്കറ്റ് അസോസിയേഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലും ബി സി സി ഐയുടെ പിന്തുണയോടെയുമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
